കുടുംബവീട് നിൽക്കുന്ന ഒരേക്കർ സ്ഥലത്തെ പഴയ വീട് പൊളിച്ചുമാറ്റിയാണ് വില്ലൂന്നിയിലുള്ള സെബാസ്റ്റ്യന്റെ പുതിയ വീടിന് ജന്മം നൽകിയിരിക്കുന്നത്. വീതി കൂട്ടിയെടുത്ത കോട്ടയം വൈക്കം പുത്തൻതോടിന്റെ തീരത്താണ് വീടിരിക്കുന്നത്.നാല് കിടപ്പുമുറികളോടു കൂടിയ, ജലാശയത്തിന് അഭിമുഖമായി നിർമിച്ച 2800 ചതുരശ്രയടിയുള്ള വീട്.
ഫ്ലോറിങ്: ഒരു മീറ്റർ വലുപ്പമുള്ള ടൈലുകളാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചിരിക്കുന്നത്. മാർബിളിന്റെ ഡിസൈനുള്ള ബ്രൗൺ നിറമുള്ള ടൈലുകളാണ്.
തടിപ്പണികൾ: പ്രധാന വാതിൽ തേക്കുകൊണ്ട് പണിയിപ്പിച്ചതാണ്. ജനലിന്റെയും വാതിലിന്റെയും ചട്ടങ്ങൾ ആഞ്ഞിലികൊണ്ടു നിർമിച്ച് തേക്കിന്റെ ഫിനിഷ് ചെയ്തു. ലാംപ്ഷേഡുകൾ മഹാഗണികൊണ്ടുള്ളവയാണ്.
കിടപ്പുമുറികള്‍: താഴെ രണ്ടും മുകളിൽ രണ്ടും കിടപ്പുമുറികളാണുള്ളത്. താഴെയുള്ള ഒരു കിടപ്പുമുറിയോടു ചേർന്നുമാത്രം ബാത്റൂം ഇല്ല. പക്ഷേ ഇതോടു ചേർന്നു തന്നെയാണ് കോമൺ ബാത്റൂം.
സ്വീകരണമുറി: പ്രധാന വാതിൽ കടന്നാൽ ഇടതുവശത്താണ് സ്വീകരണമുറി. 20 സെമീ താഴ്ത്തിയാണ് സ്വീകരണമുറി ക്രമീകരിച്ചിരിക്കുന്നത്. അവിടെനിന്ന് സ്റ്റെയർകെയ്സിലേക്ക് ഭിത്തിയിൽ ഓപനിങ് കൊടുത്തിട്ടുണ്ട്. ഡബിൾ ഹൈറ്റ് ഉള്ള ലിവിങ് റൂമിന്റെ മുകൾഭാഗം ഗോവണി കയറിച്ചെല്ലുന്ന ലാൻഡിങ്ങിലേക്ക് തുറന്നിട്ടുണ്ട്. ഈ ബാൽക്കണിയിൽ വർക് ചെയ്ത ഗ്ലാസ് റെയ്ലിങ് ആണ് കൊടുത്തിരിക്കുന്നത്. ജിപ്സം വർക്കും സ്പോട്ലൈറ്റും സീലിങ്ങിൽ ക്രമീകരിച്ചിട്ടുണ്ട്. ചരിച്ച് വാർത്ത സ്വീകരണമുറിയുടെ മുകൾഭാഗത്ത് പുറത്തേക്ക് ഫിക്സഡ് ഗ്ലാസ് പിടിപ്പിച്ച് വെളിച്ചം ഉറപ്പുവരുത്തിയിട്ടുമുണ്ട്.
ഡൈനിങ് റൂം: പ്രധാന വാതിലിന് നേരെയായിട്ടാണ് ഡൈനിങ് ടേബിൾ സജ്ജീകരിച്ചിരിക്കുന്നത്.
അടുക്കള: വീടിന്റെ മുൻഭാഗത്തായിട്ടാണ് അടുക്കളയുടെ സ്ഥാനം. മുറ്റത്ത് ആരു വന്നാലും അടുക്കളയിൽ നിന്നാൽ കാണാമെന്ന സൗകര്യമുണ്ട്. ചുവപ്പു നിറത്തിലുള്ള ഷട്ടറുകളാണ് അടുക്കളയുടെ കാബിനറ്റുകൾക്ക്. ധാരാളം ജനലുകളുള്ളതിനാൽ അടുക്കളയിൽ കാറ്റിനും വെളിച്ചത്തിനും പഞ്ഞമില്ല.
Area: 2800 Sqft
Designed by: പി.എസ്. മുരളീധരൻ
ഫോർച്യൂണ്‍ ബിൽഡേഴ്സ് ഏറ്റുമാനൂർ, കോട്ടയം
fortunebuilders64@yahoo.com
Location: വില്ലൂന്നി, കോട്ടയം
Year of completion: ഓഗസ്റ്റ്, 2017.
കടപ്പാട് : manoramaonline.com
