Home Tips

വീട് പുതുക്കി പണിയുമ്പോള്‍ ശ്രദ്ധിക്കുക.

ഒരു വീടിന്റെ ആയുസ്സ് നിര്‍ണ്ണയിക്കുക അസാധ്യമാണ്. 200 വര്‍ഷങ്ങള്‍കൊണ്ട് നിലനില്‍ക്കുന്ന വീടുകളും 20 വര്‍ഷംകൊണ്ട് പൊളിച്ചുകളയുന്ന വീടുകളും ഇന്ന് കാണാറുണ്ട്. വീട് പൊളിച്ചുകളയാന്‍ തീരുമാനമെടുത്താല്‍ ആദ്യം ചെയ്യേണ്ടത് ഒരു വിദഗ്ധനെകൊണ്ട് പരിശോധിപ്പിക്കുകയാണ്. വീട് പുതുക്കുമ്പോള്‍ മാറിയ അഭിരുചികളും ആവശ്യങ്ങളും നമുക്ക് പരിഗണിക്കേണ്ടിവരും.

home

അതില്‍ പ്രധാനമാണ് രണ്ട് ലിവിംഗ് റൂമുകള്‍. ആധുനികകാലത്ത് മിക്ക വീടുകളിലും ഏറ്റവും സുന്ദരമായി നിലകൊള്ളുന്നത് രണ്ട് ലിവിംഗ് റൂമുകളാണ്. ഫോര്‍മല്‍ ലിവിംഗ്, ഫാമിലി ലിവിംഗ് എന്നിങ്ങനെ നാം വിശേഷിപ്പിക്കുന്ന ലിവിംഗ്റൂമുകള്‍ വീട് പുതുക്കി പണിയുമ്പോഴും നമ്മുടെ വീടിന്റെ ഭാഗമാക്കാം. വീട് പുതുക്കി പണിയുമ്പോള്‍ പ്രാധാന്യംകൊടുക്കേണ്ട മറ്റൊന്നാണ് അടുക്കള . പുതിയകാല രൂപകല്‍പനയില്‍ വിപ്ലവകരമായ മാറ്റം സംഭവിക്കുന്ന ഇടങ്ങളില്‍ ഒന്നാണ് അടുക്കള. നിന്നു തിരിയാന്‍ സ്ഥലമില്ലാത്ത ഇടുങ്ങിയ അടുക്കളകള്‍ ഇന്ന് ഓര്‍മ്മമാത്രമാണ്. ഷോ കിച്ചനും , വര്‍ക്കിംഗ് കിച്ചനും ഉള്‍പ്പെടെ അടുക്കളകളുും പുതിയ ട്രന്‍ഡുകളുടെ പിറകേയാണ്.

വീട് പുതുക്കി പണിയുമ്പോള്‍ പ്രാധാന്യംകൊടുക്കേണ്ടത് അതിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്കാണ്. അതിനാനുസ്യതമായി വേണം പുതിയവീടിന്റെ രൂപം നിര്‍ണ്ണയിക്കാന്‍ മുറികളുടെ എണ്ണംകുറച്ച് വലിപ്പം കൂട്ടുന്ന രീതി ഇന്ന് പല വീടുകളിലും നിലനില്‍ക്കുന്നു. പുതിയ വീടുകളിലാണ് അറ്റാച്ച്ഡ് ബാത്ത്റൂമുകള്‍ കൂടുതലായും കാണപ്പെടുന്നത്. ഇതിന് കൂടുതല്‍ സ്ഥലം ആവശ്യമാണ്. നമ്മുടെ വീടിന്റെ ശൈലിക്കനുസരിച്ചുവേണം വീടിന് രൂപമാറ്റം വരുത്താന്‍. അപ്പോള്‍ നമ്മുടെ ബജറ്റിനനുസരിച്ച് രൂപമാറ്റം വരുത്താന്‍ കഴിയും.

To Top