വീട് പണിയുടെ ചിലവ് എത്ര പ്ലാന്‍ ചെയ്താലും കൈയിലൊതുങ്ങില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ അല്പം ശ്രദ്ധയും ശ്രമവും കൂടെയുണ്ടെങ്കില്‍ അധിക ചിലവിനെ വരുതിയില്‍ നിര്‍ത്താനാവും. ഇതാ ചില എളുപ്പവഴികള്‍
വീടുപണി ആരംഭിക്കുന്നതിനു മുമ്പേ സ്വന്തം വരുമാനത്തിന് അനുസരിച്ചുള്ള ഒരു ബജറ്റ് പ്ലാന്‍ തയാറാക്കുക.
മൊത്തം ചെലവ് നോക്കിയാകണം ഓരോ മെറ്റീരിയലും നാം ഉപയോഗിക്കേണ്ടത്. എത്ര വലിയ വീടാണെങ്കിലും അതിനുള്ള ബജറ്റ് കൈയ്യിലുണ്ടെന്ന് ഉറപ്പ് വരുത്തുക.
ചെലവുകുറഞ്ഞ സൗകര്യപ്രദമായ പ്ലോട്ടാണ് വീടിന് വേണ്ടി തിരഞ്ഞെടുക്കേണ്ടത്. ഒരേ ലെവലിലുള്ള ഉറച്ച മണ്ണുള്ള പ്ലോട്ടാണെങ്കില്‍ മണ്ണിലെ ചെലവേറിയ മറ്റ് ട്രീറ്റ്മെന്റുകള്‍ ഒഴിവാക്കാം.
പ്ലോട്ടിലൊ പരിസരങ്ങളിലൊ ലഭ്യമായ മെറ്റീരിയലിനെ കൂടുതല്‍ ആശ്രയിക്കുകയാണെങ്കില്‍ ട്രാന്സ്പോര്ട്ടേഷന് ചാര്‍ജ്ജും ഒരു പരിധിവരെ കുറയ്ക്കാവുന്നതാണ്.
പ്ലോട്ടില്‍ ലഭ്യമായ മരങ്ങള്‍ മാത്രം ഉപയോഗിച്ചു ചെലവ് കുറയ്ക്കാം. കൂടാതെ ഫൈബര്‍,അലൂമിനിയം,ജി.ഐ ഷീറ്റുകള്‍,കോണ്‍ക്രീറ്റ് പോലുള്ള മെറ്റീരിയലുകളില്‍ നിര്‍മിച്ച ക്വാളിറ്റിയുള്ള ജനവാതിലുകളും ഡോറുകളും ഇന്ന് വിപണിയില്‍ ലഭ്യമാണ്.
ചുവരുകള്‍ ചെങ്കല്ലിലും മഡ് ബ്ലോക്കിലും ചെയ്യാവുന്നതാണ്. ഇതില്‍ പിന്നീട് അനുയോജ്യമായ നിറം നല്കിയാല് പ്ലാസ്റ്ററിങ്ങിന്റെ ചെലവുകള്‍ ഒഴിവാക്കാം.ഐവറി ചാനലുകള്‍ ഉപയോഗിച്ച് വൃത്തിയില്‍ ഓപ്പണ്‍ ആയി വയറിങ്ങ് നടത്തുന്നതും ചെലവു കുറയ്ക്കാന്‍ സഹായിക്കും.
ഫ്ളോറിങ്ങ് ചെയ്യാന്‍ സെറാമിക്ക് ടൈലുകള്‍ തിരഞ്ഞെടുക്കുക.
വിവരങ്ങള്‍ക്ക് കടപ്പാട്: വീട് നിര്‍മാണവും പരിപാലനവും അറിയേണ്ടതെല്ലാം. ഫൈസല്‍ നിര്മാണ്.
