Home Tips

കണ്ടാൽ പറയുമോ ഇത് 5 സെന്റിൽ പണിത വീട് ആണെന്ന്?…

പ്ലോട്ടിന്റെ പരിമിതികളെ അധികം ഗിമ്മിക്കുകൾ ഒന്നും കാണിക്കാതെ മറികടന്നു ഉപയോഗക്ഷമമായ ഒരു വീട് നിർമിക്കാൻ സാധിച്ചു എന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്.

വളരെ ചെറിയ പ്ലോട്ട്. അവിടെ പരമാവധി സൗകര്യങ്ങളുള്ള വീട് വേണം. ഇതായിരുന്നു ഉടമസ്ഥന്റെ ആവശ്യം. കോഴിക്കോട് ജില്ലയിലെ അത്തോളി എന്ന സ്ഥലത്ത് 5.4 സെന്റ് പ്ലോട്ടിൽ 2250 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചത്. വലിയ പ്ലോട്ടിൽ പണിയുന്ന ഒരു ഇടത്തരം വീട്ടിൽ ഒരുക്കിയിരിക്കുന്ന ആഡംബരങ്ങളെല്ലാം ഇവിടെ സമ്മേളിക്കുന്നു. നീളൻ പ്ലോട്ട് ആയതിനാൽ ദീർഘചതുരാകൃതിയിലാണ് വീടിന്റെ ഘടന. ബോക്സ് മാതൃകയാണ് എലിവേഷനിൽ നൽകിയത്. പരമാവധി സ്ഥല ഉപയുക്തത ലഭിക്കാനാണ് ഇത്തരമൊരു ശൈലി അവലംബിച്ചത്. തറവാട് വീട് അടുത്തുതന്നെയായതിനാൽ പ്രത്യേകം കാർ പോർച്ച് പണിതിട്ടില്ല.

ഓപ്പൺ ശൈലിയിലാണ് അകത്തളങ്ങൾ. അതിനാൽ ധാരാളം വ്യാപ്തിയും വിശാലതയും തോന്നിക്കുന്നു. പ്രധാന വാതിൽ കടന്നാൽ ഒരു നീളൻ ഹാൾ ആണ് കാണാൻ കഴിയുക. ആദ്യം ഇരുവശങ്ങളിലുമായി ഫോർമൽ ലിവിങ് ക്രമീകരിച്ചു. ഹാളിന്റെ മറ്റേയറ്റത്തായി ഊണുമുറി. ഇരുമുറികളെയും വേർതിരിക്കാൻ പ്ലൈവുഡ് സിഎൻസി ജാളി ഡിസൈനിൽ ഒരു സെമിപാർടീഷൻ ക്രമീകരിച്ചു.

വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. വളരെ മിനിമൽ ശൈലിയിൽ ജിപ്സം+ വെനീർ സീലിങ് ചെയ്തിട്ടുണ്.വാം ടോൺ തീം ഇന്റീരിയറിൽ പ്രസന്നത നിറയ്ക്കുന്നു.സീബ്ര കർട്ടനുകൾ ജനാലകൾക്ക് അഴക് വിരിക്കുന്നു.

ആറുപേർക്കിരുന്നു ഭക്ഷണം കഴിക്കാൻ പാകത്തിൽ ഊണുമേശ. തെങ്ങിൻതടി കൊണ്ടാണ് ഊണുമേശയും കസേരകളും നിർമിച്ചത്.

ജിഐ ഫ്രയിമുകളും തടിയും കൊണ്ടാണ് ഗോവണി നിർമിച്ചിരിക്കുന്നത്. ഗോവണിയുടെ വശത്തെ ഭിത്തിയിൽ ഹൈലൈറ്റർ നിറങ്ങൾ നൽകി. ഗോവണി കയറിച്ചെന്നാൽ അപ്പർലിവിങ്‌ കാണാം.

പ്രകാശത്തെ പരമാവധി അകത്തേക്ക് ആനയിക്കുന്നതിനായി ചെയ്ത ഒരു സൂത്രമാണ് ഇന്റീരിയറിലെ ഹൈലൈറ്റ്. മുകൾനിലയിൽ സ്‌കൈലൈറ്റിൽ നിന്നും വരുന്ന പ്രകാശത്തെ താഴത്തെ നിലയിലേക്കും എത്തിക്കുന്നതിനായി ഗോവണിയുടെ മുകളിലെ ഓപ്പണിങ്ങിൽ ഗ്ലാസ് പർഗോള നൽകി. ഇതിലൂടെ പ്രകാശം താഴത്തെ നിലയിലേക്ക് ഒഴുകിയെത്തുന്നു.

നാലു കിടപ്പുമുറികളാണ് വീട്ടിൽ. സ്വകാര്യത നൽകിയാണ് കിടപ്പുമുറികൾ ഒരുക്കിയിരിക്കുന്നത്. ജിപ്സം+ പ്ലൈവുഡ് ഫോൾസ് സീലിങ് മുറികളിൽ ചാരുത നിറയ്ക്കുന്നു. അറ്റാച്ഡ് ബാത്റൂം, വാഡ്രോബ് എന്നിവയും ഇവിടെ ഒരുക്കിയിരിക്കുന്നു.

വിശാലമായ അടുക്കളയാണ് ഇവിടെ ഒരുക്കിയത്. ധാരാളം സ്‌റ്റോറേജ് സൗകര്യങ്ങളും ഇവിടെ ഒരുക്കിയിരിക്കുന്നു. മറൈൻ പ്ലൈവുഡ് കൊണ്ട് ലാമിനേറ്റ് ഫിനിഷിൽ കബോർഡുകൾ നിർമിച്ചു. കറുത്ത ഗ്രാനൈറ്റാണ് പാതകത്തിനു നൽകിയിരിക്കുന്നത്. കൗണ്ടർടോപ്പ് നീട്ടി ബ്രേക്ഫാസ്റ്റ് കൗണ്ടറിനുള്ള സൗകര്യവും നൽകി.

ചുരുക്കത്തിൽ പ്ലോട്ടിന്റെ പരിമിതികളെ അധികം ഗിമ്മിക്കുകൾ ഒന്നും കാണിക്കാതെ മറികടന്നു ഉപയോഗക്ഷമമായ ഒരു വീട് നിർമിക്കാൻ സാധിച്ചു എന്നതാണ് ഈ വീടിന്റെ ഹൈലൈറ്റ്.

Location- Atholi, Calicut

Area- 2250 SFT

Plot- 5.4 cent

Owner- Muhammed Nihad

Construction, Design- Salim KK

Salim Associates, Atholi

Mob- 9946824606

Completion year- 2017

കടപ്പാട് : manoramaonline.com

To Top