Home Tips

8 മാസം, 22 ലക്ഷം; കിടിലൻ ഇരുനിലവീട് റെഡി…

അഞ്ച് സെന്റിൽ 1100 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. കന്റംപ്രറി ശൈലിയിലാണ് ലളിതമായ എലിവേഷൻ.

ചെലവ് പരമാവധി ചുരുക്കി അത്യാവശ്യ സൗകര്യങ്ങൾ എല്ലാമുള്ള ഒരു ഇരുനിലവീട് വേണമെന്നതായിരുന്നു ഉടമസ്ഥൻ രവീന്ദ്രന്റെ ആഗ്രഹം.

ഈ ആഗ്രഹം ഡിസൈനർ സജീന്ദ്രൻ കൊമ്മേരിയെ അറിയിച്ചു. വളരെ വേഗത്തിൽ സുന്ദരമായ ബജറ്റ് വീടുകൾ നിർമിക്കുക എന്നതാണ് സജീന്ദ്രന്റെ ശൈലി. എട്ടു മാസത്തിനുള്ളിൽ ഉടമസ്ഥൻ ആഗ്രഹിച്ച പോലെ വീട് തയാറായി.

അഞ്ച് സെന്റിൽ 1100 ചതുരശ്രയടിയിലാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. സിറ്റ്ഔട്ട്, ലിവിങ്, ഡൈനിങ്, മൂന്ന് കിടപ്പുമുറികൾ, ബാത്റൂം, അടുക്കള, വർക് ഏരിയ എന്നിവയാണ് ഈ വീട്ടിൽ ഒരുക്കിയിരിക്കുന്നത്. കൃത്യമായ പ്ലാനിങ് ഉണ്ടായിരുന്നതിനാൽ മൂന്ന് മാസം കൊണ്ട് സ്ട്രക്ച്ചറും 5 മാസം കൊണ്ട് ഫർണിഷിങ്ങും പൂർത്തിയായി. വെറും 22 ലക്ഷം രൂപ മാത്രമാണ് ഈ ഇരുനില വീടിനു ചെലവായത്.

കന്റംപ്രറി ശൈലിയിലാണ് ലളിതമായ എലിവേഷൻ. വൈറ്റ് പെയിന്റാണ് വീടിനു നൽകിയത്. എലിവേഷനിൽ പലയിടങ്ങളിലും ലാറ്ററൈറ്റ് സ്‌റ്റോൺ ക്ലാഡിങ് ടൈലുകൾ നൽകി. കോർണർ വിൻഡോകൾ എലിവേഷന് പിന്തുണ നൽകുന്നു. സിറ്റ്ഔട്ടിൽ പ്ലാന്റർ ബോക്സ് ക്രമീകരിച്ചു.

ഈ വീടിന്റെ ഇന്റീരിയർ കണ്ടാൽ ഇതൊരു ബജറ്റ് വീടുതന്നെയോ എന്ന് സംശയം തോന്നാം. കാഴ്ചയുടെ ഭംഗി ഒട്ടും കുറയ്ക്കാത്ത ഇന്റീരിയർ.പ്ലൈവുഡ്- വെനീർ വുഡൻ ഫിനിഷിൽ പലയിടത്തും പാനലിങ് നൽകിയതും നിഷുകൾ നൽകി ലൈറ്റിങ് ചെയ്തതും അഴക് വർധിപ്പിക്കുന്നു. ലെതർ ഫാബ്രിക്കിലുള്ള സോഫ യൂണിറ്റ് ഇന്റീരിയറുമായി ഇഴുകിച്ചേരുന്നു.

1100 ചതുരശ്രയടി വിസ്തീർണമേ ഉള്ളുവെങ്കിലും 1500 ചതുരശ്രയടിയുടെ വലുപ്പം തോന്നിക്കുന്ന അകത്തളങ്ങളാണ് വീടിനുള്ളിൽ. അനാവശ്യ ഭിത്തികൾ ഒഴിവാക്കിയത് വിശാലത വർധിപ്പിക്കാൻ സഹായകരമായി. അതേസമയം ലിവിങ്- ഡൈനിങ് പോലെയുള്ള മുറികൾക്ക് പ്രൈവസിയും നൽകിയിട്ടുണ്ട്.

ആറുപേർക്കിരിക്കാവുന്ന ലളിതമായ ഊണുമേശ. ഡൈനിങ്ങിന്റെ ഒരു വശത്തെ ഭിത്തി പ്ലൈവുഡ് വെനീർ ബോർഡ് കൊണ്ട് പാനലിങ് ചെയ്തു ടിവി യൂണിറ്റ് ക്രമീകരിച്ചു. സ്ഥല ഉപയുക്തയാണ് ഇന്റീരിയറിലെ ചെലവ് കുറച്ച പ്രധാന ഘടകം. ഗോവണിയുടെ താഴെയുള്ള ഭാഗത്തെ രണ്ടായി തിരിച്ച് ഒരുഭാഗം സ്‌റ്റോറേജ് യൂണിറ്റും മറ്റൊരുഭാഗം കിടപ്പുമുറിയുമാക്കി മാറ്റി.

ഗോവണി കയറിച്ചെല്ലുന്ന ഭാഗത്തെ സീലിങ്ങിൽ പർഗോള ഗ്ലാസ് കൊണ്ട് സ്‌കൈലൈറ്റുകൾ നൽകി. ഇതിലൂടെ സ്വാഭാവിക പ്രകാശം സമൃദ്ധമായി അകത്തളങ്ങളിലേക്കെത്തുന്നു. ഇതിനു സമീപത്തെ ഭിത്തി വോൾപേപ്പർ ഒട്ടിച്ചു ഹൈലൈറ്റ് ചെയ്തു. ഇവിടെ ഫോട്ടോ ഫ്രയിമുകളും നൽകി. സ്‌റ്റെയിൻലെസ്സ് സ്റ്റീൽ കൊണ്ടാണ് ഗോവണിയുടെ ഹാൻഡ്റെയിൽ നിർമിച്ചത്.

ചതുരശ്രയടിക്ക് 60 രൂപ വിലവരുന്ന വിട്രിഫൈഡ് ടൈലുകളാണ് ഫ്ലോറിങ്ങിന് ഉപയോഗിച്ചത്. അടുക്കളയിൽ വുഡൻ ഫിനിഷുള്ള ടൈലുകൾ നൽകി. അടുക്കളയിലേക്ക് തടിയിൽ തീർത്ത ഗ്ലാസ് ഡോർ നൽകിയത് ശ്രദ്ധേയമാണ്. വൈറ്റ് ഗ്രാനൈറ്റാണ് കൗണ്ടർടോപ്പിന് ഉപയോഗിച്ചത്. മൂന്ന് കിടപ്പുമുറികളാണ് വീട്ടിൽ. എല്ലാത്തിനും അറ്റാച്ഡ് ബാത്റൂം സൗകര്യവും ഒരുക്കി. ഇന്റീരിയർ തീമുമായി യോജിക്കുന്ന ഫൈബർ കർട്ടനുകളും ബ്ലൈൻഡുകളുമാണ് ജനാലകൾക്ക് നൽകിയത്.

ചെലവ് കുറയ്ക്കാൻ സഹായിച്ച ഘടകങ്ങൾ

ആദ്യം മുതൽ വ്യക്തമായ പ്ലാനിങ്

8 മാസം തുടർച്ചയായി നിർമാണം നടന്നു

അനാവശ്യ ഭിത്തികൾ ഒഴിവാക്കി

ഫർണിഷിങ്ങിന് വുഡൻ ഫിനിഷിൽ വെനീർ- പ്ലൈവുഡ് പാനലുകൾ ഉപയോഗിച്ചു.

ഫോൾസ് സീലിംഗ് ഒഴിവാക്കി, നേരിട്ടുള്ള എൽഇഡി പോയിന്റുകൾ നൽകി.

Place- Near Medical College, Calicut

Plot- 5 cents

Area- 1100 SFT

Owner- Raveendran

Completion year- 2017

Construction, Design- Sajeendran Kommeri

Blue Pearl Constructions, Calicut

email- sajeendrankommeri1@gmail.com

Mob- 9388338833

കടപ്പാട് : manoramonline.com

To Top