Home Tips

വീട് പണിക്ക് മാര്‍ബിള്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

മാര്‍ബിളുകള്‍ക്ക് പണ്ടത്തെ പ്രചാരം ഇല്ലെങ്കിലും ഇറ്റാലിയന്‍ മാര്‍ബിളുകളുടെ വിപണി സജീവമാണ്. പി.വി.സി ഫ്‌ളോറിങ്ങ്, രാജസ്ഥാന്‍-ആന്ധ്ര സംസ്ഥാനങ്ങളില്‍ നിന്ന്
കൊണ്ടു വരുന്ന കോട്ട സ്റ്റോണ്‍, ടെറാകോട്ട എന്നിവയും അപൂര്‍വമായി ഫോളോറിങ്ങിന് ഉപയോഗിക്കാറുണ്ട്. ലിക്വിഡ് ടഫല്‍ ടൈല്‍സ് ഈ രംഗത്തെ പുതുമുഖമാണ്. ഗുജറാത്ത്, ചൈന എന്നിവിടങ്ങളില്‍ നിന്നുള്ള ടൈലുകള്‍ക്കും ആവശ്യക്കാരേറെയുണ്ട്. എന്നാല്‍
ഗ്രാനൈറ്റിന് പണ്ട് ലഭിച്ചിരുന്ന സ്വീകാര്യത കുറഞ്ഞു.

വീട് പണിയിലെ ഏറ്റവും ചിലവേറിയ ഭാഗമാണ് ഫ്‌ളോറിംഗ്. ബജറ്റിലൊതുങ്ങുന്ന രീതിയില്‍ എന്നാല്‍ ഗുണമേന്മയില്‍ കോട്ടംവരാതെ ശ്രദ്ധയോടെ വേണം ഫ്‌ളോറിംഗ് കൈകാര്യം ചെയ്യാന്‍. വിദഗ്ധരായ പണിക്കാരെ വേണം ഫ്‌ളോറിംഗ് ജോലികളേല്‍പ്പിക്കാന്‍. പണിക്കാരുടെ കാര്യത്തിലെ അതേ കരുതല്‍ തന്നെ മെറ്റീരിയല്‍ തിരഞ്ഞെടുക്കുന്ന കാര്യത്തിലും വേണം.

മാര്‍ബിള്‍ തന്നെയാണ് കൂട്ടത്തില്‍ പ്രമുഖന്‍. വെട്രിഫൈഡ് ടൈലിന്റെ തിളക്കത്തില്‍ മാര്‍ബിളിന്റെ പ്രൗഢി മങ്ങിയെന്നത് നേര് തന്നെ. എന്നാലും ആവശ്യക്കാര്‍ കുറവല്ല എന്നത് മറ്റൊരു തരം. ഏതാണ്ട് 50-ല്‍ പരം വൈവിധ്യങ്ങളില്‍ മാര്‍ബിളുകള്‍ ലഭ്യമാണ്. നിറത്തിലും ഗുണമേ•യിലും മികച്ചത് തൂവെള്ള നിറത്തിലുള്ളതാണ്. താജ്മഹലും തൂവെള്ള മാര്‍ബിള്‍ കൊണ്ടാണല്ലോ നിര്‍മ്മിച്ചിരിക്കുന്നത്. രാജസ്ഥാനാണ് മാര്‍ബിളിന്റെ ഉറവിടം. ഗുജറാത്തിലെ ചില ഭാഗങ്ങളിലും മാര്‍ബിള്‍ ലഭ്യമാണ്. 2500 സ്‌ക്വയര്‍ ഫീറ്റിനു മുകളില്‍ വീടുവയ്ക്കുന്ന ഒരാള്‍ക്ക് നേരിട്ട് രാജസ്ഥാനില്‍ നിന്ന് മിതമായ വിലയ്ക്ക് മാര്‍ബിള്‍ വാങ്ങിക്കൊണ്ട് വരാവുന്നതാണ്.

എന്താണ് ഇറ്റാലിയൻ മാർബിൾ? മാർബിൾ ഫ്ളോറിങ് എങ്ങനെ പരിരക്ഷിക്കണം?

പേരിൽനിന്ന് ഊഹിക്കാവുന്നതുപോലെ ഇറ്റലിയിലെ ക്വാറികളിൽനിന്നു ലഭിക്കുന്ന മാർബിൾ ആണ് ഇറ്റാലിയൻ മാർബിൾ.

പലതരം ധാതുക്കൾ അടിഞ്ഞുകൂടുന്നതാണ് ഞരമ്പുകൾ പോലെ മാർബിളിൽ കാണുന്നത്. പൂർണമായ ഭംഗി കിട്ടണമെങ്കിൽ മാർബിൾ ഫ്ളോർ പോളിഷ് ചെയ്ത് ഉപയോഗിക്കണം.

കോട്ടിങ് ചെയ്യാത്ത മാർബിൾ സ്റ്റോൺ പെട്ടെന്ന് കറ പിടിക്കുകയും ഇരുണ്ടുപോവുകയും ചെയ്യും. ശിൽപങ്ങൾ ഉണ്ടാക്കാൻ ഏറ്റവും മികച്ചതാണ് ഇറ്റാലിയൻ മാർബിൾ. നാരങ്ങാനീര്, വിനാഗിരി, അമോണിയ ചേർന്ന ക്ലീനിങ് ഏജന്റുകൾ എന്നിവയിൽ അമ്ലാംശം അടങ്ങിയിരിക്കുന്നതിനാൽ മാർബിൾ ഫ്ളോർ വൃത്തിയാക്കാൻ ഉപയോഗിക്കരുത്.

അമ്ലങ്ങൾ മാർബിൾ സ്റ്റോണിനെ വേഗത്തിൽ നശിപ്പിക്കുകയും കല്ലിന്റെ തിളക്കം നഷ്ടപ്പെടുത്തുകയും ചെയ്യും. കനം കൂടിയ വസ്തുക്കൾ മാർബിൾ തറയിലൂടെ നിരക്കിനീക്കുന്നതും ഒഴിവാക്കണം. മാർബിൾ തറയിൽ നിറയെ സൂക്ഷ്മ സുഷിരങ്ങൾ ഉള്ളതിനാൽ കറ പറ്റിയാൽ പെട്ടെന്നു വലിച്ചെടുക്കും.

കയര്‍ യൂണിറ്റുകള്‍ക്കും കള്ളുഷാപ്പുകള്‍ക്കും പേരുകേട്ടിരുന്ന കൊച്ചിയ്ക്കടുത്തുള്ള മൂത്തകുന്നം ഇന്ന് ഒരു മാര്‍ബിള്‍ ഗ്രാമമാണ്. കേരളത്തിലെ മാര്‍ബിള്‍ ബിസിനസിന്റെ 70 ശതമാനവും നടക്കുന്നത് മൂത്തകുന്നത്താണ്.

മാര്‍ബിള്‍ ബിസിനസ് ഇന്നീ ഗ്രാമത്തിന്റെ മുഖച്ഛായ തന്നെ മാറ്റിയിരിക്കുന്നു.ഇരുപതിലേറെ ചെറുതും വലുതുമായ മാര്‍ബിള്‍ യൂണിറ്റുകളാണ് ഇപ്പോള്‍ മൂത്തകുന്നത്ത് പ്രവര്‍ത്തിക്കുന്നത്.

ഏതാണ്ട് 30 കോടിയുടെ മാര്‍ബിള്‍ ബിസിനസാണ് ഇവിടെ നടക്കുന്നത്. രണ്ടായിരത്തിലേറെ പേര്‍ മൂത്തകുന്നത്തെ മാര്‍ബിള്‍ യൂണിറ്റുകളില്‍ ജോലി ചെയ്യുന്നു. എണ്‍പതുകളുടെ അവസാനത്തിലാണ് മൂത്തകുന്നത്ത് ആദ്യത്തെ മാര്‍ബിള്‍ യൂണിറ്റ് സ്ഥാപിക്കുന്നത്. ജോലി അന്വേഷിച്ചു നടക്കുകയായിരുന്ന പി. ബി. രമേഷ് എന്ന ചെറുപ്പക്കാരന്‍ മാര്‍ബിള്‍ വ്യവസായത്തിന്റെ ലോകം മൂത്തകുന്നത്തിന് പരിചയപ്പെടുത്തിക്കൊടുത്തു. രാജസ്ഥാനിലെ മാര്‍ബിള്‍ കുഴിച്ചെടുക്കുന്ന കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച രമേഷ് മൂത്തകുന്നത്ത് ഒരു ചെറിയ മാര്‍ബിള്‍ യൂണിറ്റ് തുടങ്ങി. അക്കാലത്ത് ജോലിക്കാരെ കോയമ്പത്തൂരില്‍ നിന്ന് കൊണ്ടുവരേവണ്ടിവന്നുവെന്ന് രമേഷ് പറയുന്നു.

രമേഷിന്റെ സംരംഭം വിജയമായതോടെ മറ്റുള്ളവരും മാര്‍ബിള്‍ ബിസിനസ് രംഗത്തേക്ക് വന്നുതുടങ്ങി.

മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഇവിടെ മാര്‍ബിള്‍ വില കുറവാണ്. കടുത്ത മത്സരത്തെ തുടര്‍ന്ന് ലാഭം കുറഞ്ഞിട്ടുണ്ടെന്ന് 10 വര്‍ഷമായി മാര്‍ബിള്‍ ബിസിനസ് രംഗത്തുള്ള ജോസും രഘുവും പറഞ്ഞു. എന്നാല്‍ മാര്‍ബിളിന് ഡിമാന്റ് ഏറെയുള്ളതുകൊണ്ട് ഇവിടെ മാര്‍ബിള്‍ ബിസിനസ് പ്രതിസന്ധിയെ നേരിടുന്നില്ല.

To Top