Home Tips

സാധാ​‍രണ കുടുംബത്തിനു ചുരുങ്ങിയ ചെലവില്‍ ഒരു കിടിലന്‍ വീട്

വടകരയില്‍ പണി പൂര്‍ത്തീകരിച്ച വീടാണിത്. വീടിന്റെ ഉടമസ്ഥന്‍ പ്രതാപന്‍. 15 ലക്ഷം രൂപ നിര്‍മ്മാണ ചെലവു വന്ന വീടിന് സൂപ്പര്‍ വിഷന്‍ ചാര്‍ജ് 10 ശതമാനം. മൂന്നു ബെഡ്റൂമുകള്‍ ഉള്ള ഈ സുന്ദരന്‍ ഒറ്റ നില വീട് പണി കഴിപ്പിച്ചിരിക്കുന്നത് ഡിസൈനര്‍ കെവി മുരളീധരന്‍ ആണ്.

സാധാരണക്കാരന്റെ ചെലവില്‍ ഇതേ പോലുള്ള മനോഹരമായ ധാരാളം വീടുകള്‍ ശ്രീ കെവി മുരളീധരന്‍ പണി കഴിപ്പിച്ചു കൊടുക്കുന്നുണ്ട്. അദ്ദേഹത്തിന്റെ കോണ്ടാക്റ്റ് ഡീറ്റെയ്ല്‍സ് ചുവടെ നിന്നും നിങ്ങള്‍ക്ക് എടുക്കാവുന്നതാണ്.

1120 സ്ക്വയര്‍ ഫീറ്റില്‍ മൂന്നു ബെഡ്റൂമുകളോടു കൂടിയ ഈ വീട് ആരേയും മോഹിപ്പിക്കത്തക്ക രീതിയില്‍ ഉള്ളതാണ്.

വീട് കാണുമ്പോള്‍ തന്നെ പഴയകാല വീടുകളെ ഓര്‍മ്മിപ്പിക്കത്തക്ക രീതിയാണ് ഉള്ളത്.

ചുമരുകളില്‍ ഭംഗിയേകാന്‍ നൂതനമായ രീതിയില്‍ ടൈലുകള്‍ ചെയ്തിരിക്കുന്നത് വീടിന്റെ മറ്റൊരു പ്രത്യേകതയാണ്.

ഡൈനിങ് ഹാളില്‍ സീലിങ് വളരെ മനോഹരമാണ്. സീലിങില്‍ ലൈറ്റുകള്‍ സെറ്റ് ചെയ്ത് വളരെ ഭംഗിയോടെ ചെയ്തിരിക്കുന്നു. ഡൈനിങ് ഹാളില്‍ ഒരു മൂലയില്‍ തന്നെ തന്നെ വാഷ് ബെയ്സിന്‍ ഒരുക്കിയിട്ടുണ്ട്.

പൂമുഖത്ത് ചാരു ബെഞ്ച് വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നത് കാണാം. പൂമുഖത്ത് ചുമരുകളും നല്ല രീതിയില്‍ അലങ്കരിച്ചിരിക്കുന്നു. കൂടാതെ പില്ലറുകള്‍ ടൈലുകള്‍ കൊണ്ട് വളരെ മനോഹരമായി ഒരുക്കിയിരിക്കുന്നു.

മനോഹരമായ മതില്‍ ചുറ്റിനുള്ളില്‍ സാധാരണ കുടുംബത്തിന് വളരെ ഭംഗിയായി താമസിക്കാനാവുന്ന വിധത്തില്‍ ഒതുക്കത്തില്‍ ഒരു സുന്ദരന്‍ വീട് എന്ന് തന്നെ പറയാം.

മൊത്തത്തില്‍ ആരേയും മോഹിപ്പിക്കുന്ന ഒരു വീട്. അതും ചുരുങ്ങിയ ചെലവില്‍.

കോണ്ടാക്റ്റ് ചെയ്യുന്നതിന് :

Designer K V Muraleedharan
Building Designers,Chelari AM Towers
Chelari,Thenjippalam(PO),Malappuram (Dt)
Phone: 04942400202,Mob: 9895018990

To Top